Posts

Showing posts from July, 2017

സ്വർണ്ണഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം

ഒരു സ്വര്‍ണ്ണമോതിരം വിരലില്‍ ഇടുമ്പോള്‍ ആ മോതിരമുണ്ടാക്കാനായി നടത്തിയ ഖനനത്തില്‍ 20 ടണ്‍ മാലിന്യം കൂടി ഉണ്ടായിട്ടുണ്ട്‌ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. സ്വര്‍ണ്ണഖനനം ലോകത്തേറ്റവും പരിസ്ഥിതിആഘാതമുണ്ടാകുന്ന വ്യവസായങ്ങളില്‍ ഒന്നാണ്‌. ഖനിക്കടുത്തുള്ള പുഴകളിലും ജലസ്രോതസ്സുകളിലും കാഡ്‌മിയം, ആര്‍സനിക്‌, ഈയം, മെര്‍ക്കുറി, സയനൈഡുകള്‍, ആസിഡുകള്‍ ഉള്‍പ്പെടെ ഏതാണ്ട്‌ മൂന്നു ഡസന്‍ രാസവസ്തുക്കളാണ്‌ സ്വര്‍ണ്ണഖനനത്തിന്റെ ഭാഗമായി ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌. കാഡ്‌മിയം കരള്‍രോഗവും ആര്‍സനിക്‌ കാന്‍സറും ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്‌. ഖനനകമ്പനികള്‍ അടുത്തുള്ള പുഴകളിലേക്കും തടാകങ്ങളിലേക്കും കടലിലേക്കും വര്‍ഷംതോറും ഏതാണ്ട്‌ 18 കോടി ടണ്‍ മാലിന്യങ്ങളാണ്‌ തള്ളുന്നത്‌. ജലത്തിലെ ജൈവവൈവിധ്യത്തിന്റെ അന്തകരാണ്‌ ഇവ എന്നതു കൂടാതെ ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ അവരുടെ വാസസ്ഥലങ്ങള്‍ ഇതുമൂലം ഒഴിഞ്ഞുപോകേണ്ടിയും വന്നിട്ടുണ്ട്‌. സമുദ്രത്തിലേക്കെത്തുന്ന മെര്‍ക്കുറിയാവട്ടെ മല്‍സ്യങ്ങളില്‍ക്കൂടിയും മറ്റും മനുഷ്യരുടെ ഭക്ഷണങ്ങളിലും എത്തുന്നു. ഒരുഗ്രാം സ്വര്‍ണ്ണമുണ്ടാകുമ്പോള്‍ രണ്ടുഗ്രാം മെര്‍ക്കുറിയാണ്‌ പുറംതള്ള...