Posts

സ്വർണ്ണഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം

ഒരു സ്വര്‍ണ്ണമോതിരം വിരലില്‍ ഇടുമ്പോള്‍ ആ മോതിരമുണ്ടാക്കാനായി നടത്തിയ ഖനനത്തില്‍ 20 ടണ്‍ മാലിന്യം കൂടി ഉണ്ടായിട്ടുണ്ട്‌ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. സ്വര്‍ണ്ണഖനനം ലോകത്തേറ്റവും പരിസ്ഥിതിആഘാതമുണ്ടാകുന്ന വ്യവസായങ്ങളില്‍ ഒന്നാണ്‌. ഖനിക്കടുത്തുള്ള പുഴകളിലും ജലസ്രോതസ്സുകളിലും കാഡ്‌മിയം, ആര്‍സനിക്‌, ഈയം, മെര്‍ക്കുറി, സയനൈഡുകള്‍, ആസിഡുകള്‍ ഉള്‍പ്പെടെ ഏതാണ്ട്‌ മൂന്നു ഡസന്‍ രാസവസ്തുക്കളാണ്‌ സ്വര്‍ണ്ണഖനനത്തിന്റെ ഭാഗമായി ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌. കാഡ്‌മിയം കരള്‍രോഗവും ആര്‍സനിക്‌ കാന്‍സറും ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്‌. ഖനനകമ്പനികള്‍ അടുത്തുള്ള പുഴകളിലേക്കും തടാകങ്ങളിലേക്കും കടലിലേക്കും വര്‍ഷംതോറും ഏതാണ്ട്‌ 18 കോടി ടണ്‍ മാലിന്യങ്ങളാണ്‌ തള്ളുന്നത്‌. ജലത്തിലെ ജൈവവൈവിധ്യത്തിന്റെ അന്തകരാണ്‌ ഇവ എന്നതു കൂടാതെ ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ അവരുടെ വാസസ്ഥലങ്ങള്‍ ഇതുമൂലം ഒഴിഞ്ഞുപോകേണ്ടിയും വന്നിട്ടുണ്ട്‌. സമുദ്രത്തിലേക്കെത്തുന്ന മെര്‍ക്കുറിയാവട്ടെ മല്‍സ്യങ്ങളില്‍ക്കൂടിയും മറ്റും മനുഷ്യരുടെ ഭക്ഷണങ്ങളിലും എത്തുന്നു. ഒരുഗ്രാം സ്വര്‍ണ്ണമുണ്ടാകുമ്പോള്‍ രണ്ടുഗ്രാം മെര്‍ക്കുറിയാണ്‌ പുറംതള്ള...

ചോംഗിയെച്ചിയോണ്‍ - സിയൂളിലെ അരുവി

കൊറിയന്‍ യുദ്ധം 1953- ല്‍ അവസാനിച്ചപ്പോള്‍ മുതല്‍ സിയോളിലേക്ക്‌ ജനങ്ങള്‍ വന്‍തോതില്‍ കുടിയേറിത്തുടങ്ങി. വന്നവരെല്ലാം നഗരമധ്യത്തില്‍ ഉള്ള ചെറിയനദിക്കരയില്‍ താല്‍ക്കാലിക വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ തുടങ്ങി. അവര്‍ ഉണ്ടാക്കിയ മാലിന്യങ്ങളും മണ്ണും പൊടിയും അവരുടെ പരിതാപകരമായ ചുറ്റുപാടുകളും കാരണം അവിടമൊക്കെ ആകെ നാശമായി നഗരമധ്യമാകെ മാലിന്യം നിറഞ്ഞ്‌ നാറാന്‍ തുടങ്ങി. 1958 മുതല്‍ അടുത്ത 20 വര്‍ഷം കൊണ്ട്‌ ആ അരുവി മുഴുവന്‍ കോണ്‍ക്രീറ്റുകൊണ്ടുമൂടിയശേഷം അതിനു മുകളില്‍ ഉയരത്തില്‍ ഒരു ഹൈവേ കൂടി പണിതു നഗരം വൃത്തിയാക്കി. ആധുനിക തെക്കന്‍ കൊറിയയുടെ വിജയകരമായ വ്യവസായവല്‍ക്കരണത്തിന്റെ ഉത്തമ ഉദാഹരണമായിത്തീര്‍ന്നു ആ മാറ്റങ്ങള്‍. സിയൂളിന്റെ മധ്യത്തില്‍ക്കൂടി ഒഴുകിയിരുന്ന കേവലം എട്ടര കിലോമീറ്റര്‍ മാത്ര നീളമുള്ള ഒരു കൊച്ചരുവിയായിരുന്നു ചോംഗിയെച്ചിയോണ്‍. 2003-ല്‍ ലീ മ്യുങ്ങ്‌ ബക്‌ സിയൂളിലെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. (ഹുണ്ടായിയുടെ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹം പിന്നീട്‌ ദക്ഷിണകൊറിയയുടെ പ്രസിഡണ്ടുമായി). അരുവിയ്ക്ക്‌ മുകളില്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹൈവേ മാറ്റുവാനും അപ്പോഴേക്കും ഇല്ലാതായിത്തീര്‍ന്നിരുന്ന അ...

ഇസ്രായേലിലെ ജലശുദ്ധീകരണം - റിവേഴ്‌സ് ഓസ്മോസിസ്

ഇനി ഒരു യുദ്ധമുണ്ടാകുന്നുവെങ്കില്‍ അത്‌ വെള്ളത്തിനുവേണ്ടിയാണെന്ന് കേട്ട്‌ കേട്ട്‌ എല്ലാവരും അക്കാര്യം ഉറപ്പിച്ചിരിക്കുന്നു. എന്നാലിനി ഇക്കാര്യത്തിന്‌ യുദ്ധമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്നത്‌ വലിയ നഷ്ടക്കച്ചവടമാണ്‌. അതിന്റെ ആവശ്യമേയില്ല. വളരെ എളുപ്പത്തിലും കാര്യക്ഷമമായും ജലം ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ത്തന്നെ ലഭ്യമാണ്‌. അവ നാള്‍തോറും മെച്ചപ്പെട്ടുകൊണ്ടുമിരിക്കുന്നു. കര മുഴുവന്‍ ചുറ്റപ്പെട്ടുകിടക്കുന്ന കടല്‍ നിറയെ വെള്ളമാണ്‌. ഉപ്പു കാരണം കുടിക്കാന്‍ പറ്റാത്ത കടല്‍ജലത്തില്‍ നിന്നും ഉപ്പുനീക്കം ചെയ്തുശുദ്ധീകരിച്ചാല്‍ ലോകത്തെ ജലപ്രശ്നങ്ങള്‍ തീര്‍ന്നു. ഇതിനായി പലവിധം പരിഹാരങ്ങള്‍ നിലവിലുണ്ട്‌. വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഒരു വഴിയാണ്‌ റിവേഴ്സ്‌ ഓസ്മോസിസ്‌ (RO). ഒരു അര്‍ദ്ധസുതാര്യസ്തരത്തിന്റെ ഒരു വശത്ത്‌ ലവണങ്ങളോ മാലിന്യമോ അടങ്ങിയ ജലം നിറച്ച്‌ വലിയമര്‍ദ്ദം ചെലുത്തിയാല്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ആവശ്യമില്ലാത്ത അയോണുകളെയും തന്മാത്രകളെയും നീക്കം ചെയ്യാം എന്ന തത്വമുപയോഗിച്ചാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. വലിയതോതില്‍ ശുദ്ധജലക്...

കടലിലെ മല്‍സ്യസമ്പത്ത്

കടലിലെ വലിപ്പമേറിയ മല്‍സ്യങ്ങളുടെ അളവ്‌ 1950 -നു ശേഷം പകുതിയായിക്കുറഞ്ഞിരിക്കുന്നു. ആകെ മല്‍സ്യസമ്പത്ത്‌ എടുത്താല്‍ 1970 നു ശേഷം ഇവ പകുതിയായതായിക്കാണാം. കരയിലെ ജീവജാലങ്ങളുടെ എണ്ണത്തെപ്പറ്റിയും വംശനാശഭീഷണിയെക്കുറിച്ചെല്ലാം വലിയ പഠനങ്ങളും കണക്കുകളും നിലനില്‍ക്കുമ്പോള്‍ കടലിലെ മല്‍സ്യങ്ങള്‍ ഒടുങ്ങിത്തീരുന്നതെപ്പറ്റി കാര്യമായി ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. കടലുകള്‍ പരിപൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കടലിലെ ജീവികള്‍ പലതും ഇനിയും നിലനില്‍പ്പിനു സാധ്യതയില്ലാത്തത്ര വിധം എണ്ണത്തില്‍ കുറയുകയാണ്‌ ഓരോ ദിവസവും. മല്‍സ്യങ്ങള്‍ കൂടാതെ മറ്റു സമുദ്രസസ്തനികള്‍, കടല്‍പ്പക്ഷികള്‍, ഇഴജീവികള്‍, ആമകൾ എന്നിവയുടെയും എണ്ണം കഴിഞ്ഞ 50 വര്‍ഷംകൊണ്ട്‌ പകുതിയായിക്കുറഞ്ഞിരിക്കുന്നു. ഇതോടൊപ്പം മല്‍സ്യങ്ങളുടെ പ്രജനനം നടക്കുന്ന കണ്ടല്‍പ്രദേശങ്ങള്‍, കോറല്‍ റീഫുകള്‍ എന്നിവയ്ക്കുണ്ടായ നാശവും മല്‍സ്യങ്ങളുടെ എണ്ണത്തെ വിപരീതമായി ബാധിച്ചു. തീരദേശങ്ങളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വര്‍ഷംതോറും കടലിലേക്കെത്തുന്ന 65 ലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ എന്നിവയും കടല്‍ജീവിതങ്ങളെ പരിതാപകരമായ അവസ...

സിംഗപ്പൂര്‍ നഗരങ്ങളിലെ മാലിന്യങ്ങള്‍ - ഖരമാലിന്യസംസ്കരണം

നഗരങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടുപോയിത്തള്ളുന്ന സ്ഥലം കാണാത്തവര്‍ ആരും ഉണ്ടാവില്ലല്ലോ. എങ്ങനെയെങ്കിലും മൂക്കുപൊത്തി എത്രയും പെട്ടെന്ന് അവിടം കടന്നുപോവാനായിരിക്കും ഏവരുടെയും ആഗ്രഹം. എന്നാല്‍ വേറൊരുനാട്ടില്‍ ഖരമാലിന്യം കൊണ്ടുപോയിനിക്ഷേപിക്കുന്ന സ്ഥലംകാണാന്‍ നാലുമാസങ്ങള്‍ക്കുമുന്‍പേ ടിക്കറ്റ്‌ ബുക്കുചെയ്താലേ അവസരം കിട്ടൂ എന്നറിയാമോ? കടലില്‍ 865 ഏക്കര്‍ സ്ഥലം വേര്‍തിരിച്ച്‌ മതിലുകെട്ടി അവിടെ സംസ്കരിച്ച ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനയി രണ്ടുചെറുദ്വീപുകള്‍ക്കിടയിലുള്ള സ്ഥലം സിംഗപ്പൂര്‍ നികത്തിയെടുത്തു. അവിടെയാണ്‌ പുലൌ സെമകൌ ഖരമാലിന്യകേന്ദ്രം. സിംഗപ്പൂരില്‍ സ്ഥലം തീരെ കുറവാണ്‌. മനുഷ്യജീവിതത്തിന്റെ ഭാഗമാണ്‌ മാലിന്യങ്ങള്‍. എത്രയൊക്കെ ശ്രദ്ധിച്ചാലും കുറെ മാലിന്യങ്ങള്‍ ബാക്കിയാവും. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുകയാണ്‌ ആര്‍ക്കും ചെയ്യാനുള്ളത്‌. അതിനായി മാലിന്യം ഉണ്ടാവാതെ നോക്കുക, ഉണ്ടാകുന്നതിന്റെ അളവ്‌ കുറയ്ക്കുക, പുനരുപയോഗിക്കുക, പുതിയ ഉല്‍പ്പന്നമാക്കി മാറ്റാന്‍ ശ്രമിക്കുക, മാലിന്യത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന ഊര്‍ജ്ജം വേര്‍തിരിക്കുക, ഇനിയും ബാക്കിയുള്ളവയെ കത്തിച്ചതിനുശേഷം വരുന്ന ചാരത്തെ എവിട...

പാരീസിന്റെ രക്ഷകൻ

ഒക്കെ നശിപ്പിച്ചേക്കണം. വ്യവസായശാലകള്‍, റെയില്‍വേ, ജലസേചനപദ്ധതികള്‍, വൈദ്യുതനിലയങ്ങള്‍, സാംസ്കാരികകേന്ദ്രങ്ങള്‍ ഒക്കെ ബോംബിട്ടോ, കത്തിച്ചോ, സ്ഫോടനങ്ങളില്‍ക്കൂടിയോ തീര്‍ത്തും തകര്‍ത്ത്‌ നിലംപരിശാക്കിയേക്കണം. അവന്മാര്‍ക്കതൊന്നും ഉപകാരപ്പെടരുത്‌. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകളില്‍ ഫ്രാന്‍സില്‍നിന്നും പിന്മാറേണ്ടിവരും എന്ന് ഉറപ്പായസമയത്ത്‌ പാരീസിന്റെ കമാണ്ടര്‍ ആയിരുന്നു ഡീട്രിക്‌ വണ്‍ കോളിറ്റ്‌സ്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ജര്‍മ്മനിക്കായി മുന്‍നിരകളില്‍ പോരാടിയ അയാള്‍ വന്‍വിജയങ്ങള്‍ ആയിരുന്നു പലപ്പോഴും നേടിയിരുന്നത്‌. ഒടുവില്‍ പാരീസിന്റെ കമാണ്ടര്‍ ആയി ഹിറ്റ്‌ലര്‍ അയാളെ നിയമിച്ചു. നാളുകള്‍ പോകെ സഖ്യസേന ഓരോ ജര്‍മന്‍നിരകളെയും തോല്‍പ്പിച്ചുമുന്നേറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ പാരീസിന്റെ ചുമതല അയാള്‍ക്ക്‌ ഹിറ്റ്‌ലര്‍ നല്‍കുന്നത്‌. നിയമനത്തിന്റെ പിറ്റേന്ന് ഹിറ്റ്‌ലറുമായുള്ള കൂടിക്കാഴ്‌ചയില്‍ അയാള്‍ക്കു ലഭിച്ച നിര്‍ദ്ദേശമായിരുന്നു അത്‌. എങ്ങാന്‍ പിന്‍മാറേണ്ടിവന്നാല്‍ അവസാന ആള്‍വരെ പോരാടുക, പാരീസിനെ തകര്‍ത്ത്‌ ഇഷ്ടികക്കൂമ്പാരമാക്കുക, അവിടെ ഒന്നും ബാക്കിവച്ചേക്കരുത്‌, ഈഫല്‍ ടവറും ...

കൊയഹോഗ നദിക്ക് തീപിടിച്ച സംഭവം

പുഴയ്ക്കു തീ പിടിച്ചു. അത്‌ ആളിപ്പടര്‍ന്നു. കത്തിനശിച്ച ഒരു പാലമടക്കം 50000 ഡോളര്‍ നഷ്ടം. 1969 -ലാണ്‌ അമേരിക്കയിലെ കൊയഹോഗ നദിക്കു തീപിടിക്കുന്നത്‌. ഇത്‌ ആദ്യതവണയൊന്നുമല്ല, ഇതിലും വലിയ തീപിടുത്തങ്ങള്‍ അതില്‍ ഉണ്ടായിട്ടുണ്ട്‌. വീടുകളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമുള്ളതടക്കം ധാരാളം മാലിന്യങ്ങളാണ്‌ ദിവസംതോറും ആ പുഴയിലേക്കു തള്ളിക്കൊണ്ടിരുന്നത്‌. വെള്ളം കൊഴുത്തൊരു ദ്രാവകം പോലെയായി. യാതൊരു ജീവികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത കാവിനിറത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കുമിളകള്‍ നിറഞ്ഞു. അതില്‍ വീഴുന്നവര്‍ മുങ്ങിമരിക്കില്ല ദ്രവിക്കുകയേ ഉള്ളൂ എന്നാണ്‌ ടൈം മാഗസിന്‍ അന്ന് എഴുതിയത്‌. ചീഞ്ഞളിഞ്ഞ പുഴ പുഴുക്കള്‍ക്കുപോലും വാസയോഗ്യമല്ലാതായി. നഗരമധ്യത്തില്‍ക്കൂടി ഒഴുകുന്ന ഓട എന്നറിയപ്പെട്ട ആ പുഴയിലേക്ക്‌ ചുറ്റുമുള്ള ഫാക്ടറികളില്‍ നിന്നുമുള്ള മലിനജലങ്ങളും എണ്ണയും ടാറും ലോഹങ്ങളും യാതൊരുവിധത്തിലും ശുദ്ധീകരിക്കാതെ തള്ളിക്കൊണ്ടിരുന്നു. ചത്തുപൊങ്ങിയ മല്‍സ്യങ്ങള്‍ക്കിടയില്‍ നീന്തരുത്‌, ബോട്ടിറക്കരുത്‌, മലിനജലം എന്നെല്ലാമെഴുതിയ ഫലകങ്ങള്‍ മിഴിച്ചുനിന്നു. കറുത്തുകൊഴുത്ത ജലംപോലെ ഒഴുകുന്ന ദ്രവത്തില്‍ പൊ...