ചോംഗിയെച്ചിയോണ്‍ - സിയൂളിലെ അരുവി
കൊറിയന്‍ യുദ്ധം 1953- ല്‍ അവസാനിച്ചപ്പോള്‍ മുതല്‍ സിയോളിലേക്ക് ജനങ്ങള്‍ വന്‍തോതില്‍ കുടിയേറിത്തുടങ്ങി. വന്നവരെല്ലാം നഗരമധ്യത്തില്‍ ഉള്ള ചെറിയനദിക്കരയില്‍ താല്‍ക്കാലിക വീടുകള്‍ ഉണ്ടാക്കി താമസിക്കാന്‍ തുടങ്ങി. അവര്‍ ഉണ്ടാക്കിയ മാലിന്യങ്ങളും മണ്ണും പൊടിയും അവരുടെ പരിതാപകരമായ ചുറ്റുപാടുകളും കാരണം അവിടമൊക്കെ ആകെ നാശമായി നഗരമധ്യമാകെ മാലിന്യം നിറഞ്ഞ് നാറാന്‍ തുടങ്ങി. 1958 മുതല്‍ അടുത്ത 20 വര്‍ഷം കൊണ്ട് ആ അരുവി മുഴുവന്‍ കോണ്‍ക്രീറ്റുകൊണ്ടുമൂടിയശേഷം അതിനു മുകളില്‍ ഉയരത്തില്‍ ഒരു ഹൈവേ കൂടി പണിതു നഗരം വൃത്തിയാക്കി. ആധുനിക തെക്കന്‍ കൊറിയയുടെ വിജയകരമായ വ്യവസായവല്‍ക്കരണത്തിന്റെ ഉത്തമ ഉദാഹരണമായിത്തീര്‍ന്നു ആ മാറ്റങ്ങള്‍. സിയൂളിന്റെ മധ്യത്തില്‍ക്കൂടി ഒഴുകിയിരുന്ന കേവലം എട്ടര കിലോമീറ്റര്‍ മാത്ര നീളമുള്ള ഒരു കൊച്ചരുവിയായിരുന്നു ചോംഗിയെച്ചിയോണ്‍. 2003-ല്‍ ലീ മ്യുങ്ങ് ബക് സിയൂളിലെ മേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. (ഹുണ്ടായിയുടെ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹം പിന്നീട് ദക്ഷിണകൊറിയയുടെ പ്രസിഡണ്ടുമായി). അരുവിയ്ക്ക് മുകളില്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഹൈവേ മാറ്റുവാനും അപ്പോഴേക്കും ഇല്ലാതായിത്തീര്‍ന്നിരുന്ന അ...